.

കൂത്താട്ടുകുളം : ദേശീയ അന്ധതാ നിവാരണ പരിപാടിയുടെ ഭാഗമായി സൗജന്യ നേത്ര പരിശോധനയും തിമിര രോഗ നിർണയ ശാസ്ത്രക്രിയ ക്യാമ്പും നടത്തി.

കൂത്താട്ടുകുളം :നഗരസഭ സാമൂഹ്യ ആരോഗ്യ കേന്ദ്രം, എറണാകുളം ജില്ലാ അന്ധതാ നിവാരണ സമിതിയുടെയും സംയുക്തഭിമുഖ്യത്തിൽ ഹോളി ഫാമിലി ചർച് പാരിഷ് ഹാളിൽ വച്ചു സൗജന്യ നേത്ര പരിശോധനയും തിമിര രോഗ നിർണയ ശാസ്ത്രക്രിയ ക്യാമ്പും നഗരസഭ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്‌ഘാടന യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ വിജയാ ശിവൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യ ക്ഷേമ സമിതി അധ്യക്ഷ ഷിബി ബേബി, ക്ഷേമകാര്യ സമിതി അധ്യക്ഷൻ പ്രിൻസ് പോൾ ജോൺ, വികസന കാര്യ സമിതി അധ്യക്ഷ ജിജി ഷാനവാസ്‌, വിദ്യാഭ്യാസ സമിതി അധ്യക്ഷ മരിയ ഗോരേറ്റി, നഗരസഭയിലെ വിവിധ ഡിവിഷൻ പ്രതിനിധീകരിച്ചു ക്യാമ്പിന് നേതൃത്വം നൽകാൻ എത്തിച്ചേർന്ന ഡിവിഷൻ കൗൺസിലർ പി ജി. സുനിൽകുമാർ, ബേബി കീരാം തടം, ജോൺ അബ്രഹാം, അനിൽ കരുണാകരൻ, പബ്ലിക് ഹെൽത്ത്‌ നേഴ്സിംഗ് സൂപ്പർവൈസർ ജിസിമോൾ, പബ്ലിക് ഹെൽത്ത്‌ നേഴ്സ് ബിന്ദുമോൾ, ജൂ. ഹെൽത്ത്‌ ഇൻസ്‌പെക്ടർ ആന്റണി ലിനേഷ് എന്നിവർ ആശംസകൾ അറിയിച്ചു. കൂത്താട്ടുകുളം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ നേത്ര രോഗ വിദഗ്ദ ഡോ. നിഖിത മേരി സണ്ണി , അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, ഇടപ്പള്ളി ആശുപത്രിയിലെ നേത്ര രോഗ വിദഗ്ധ ഡോ. അർച്ചന, എറണാകുളം ജില്ലാ അന്ധത നിവാരണ സൊസൈറ്റി യിൽ നിന്നും എത്തിച്ചേർന്ന ജില്ലാ കോർഡിനേറ്റർ സുജാത, ഓപ്റ്റോമട്രിസ്‌റ് മാരായ സുരേഷ് പിള്ള, പ്രമീള എ. നായർ, ദിവ്യ എ. എൻ, ലീന ജേക്കബ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. കൂത്താട്ടുകുളം സാമൂഹ്യ ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഇൻ ചാർജ് ഡോ. സുരഭി. കെ. എസ്, ജൂ. ഹെൽത്ത് ഇൻസ്‌പെക്ടർ മാരായ ആന്റണി ലിനേഷ്, സോഫിയാമ്മ, പബ്ലിക് ഹെൽത്ത്‌ നേഴ്സുമാരായ ബിന്ദുമോൾ, സുജാത, MLSP മാരായ രാഖി രാധാകൃഷ്ണൻ, സൗമ്യ ആന്റണി, ബീന ജോസഫ്, നഗരസഭയിലെ 25 ആശ പ്രവർത്തകർ എന്നിവർ ഈ ക്യാമ്പിന് നേതൃത്വം നൽകി. സ്കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ മണിമലകുന്നു നഴ്സിംഗ് വിദ്യാർത്ഥികൾ, ദേവമാതാ സ്കൂൾ ഓഫ് നഴ്സിംഗ് വിദ്യാർത്ഥികൾ എന്നിവർ ബോധവത്കരണ ക്ലാസ് നടത്തി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Nov. 18, 2023, 6:43 p.m. | Koothattukulam