.

കൂത്താട്ടുകുളം : ഹയർ സെക്കന്ററി സ്ക്കൂളിൽ പഠനോത്സവം നടന്നു.

കൂത്താട്ടുകുളം : ഹയർ സെക്കന്ററി സ്ക്കൂളിൽ സർവ്വ ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ പഠനോത്സവം നടന്നു. പി. റ്റി. എ. പ്രസിഡന്റ് മനോജ് മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൂത്താട്ടുകുളം ബി. പി. സി. സിനി കെ പി ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. മദേഴ്സ് ഫോറം പ്രസിഡന്റ് സിനി ഷൈൻ പഠനോത്സവ സന്ദേശം നൽകി. പി. റ്റി. എ. വൈസ് പ്രസിഡന്റ് പി ബി സാജു ആശംസകൾ അറിയിച്ചു. പ്രധാനാദ്ധ്യാപിക എം. ഗീതാദേവി സ്വാഗതവും സീനിയർ അദ്ധ്യാപിക ബി സുജാകുമാരി കൃതജ്ഞതയും പറഞ്ഞു. തുടർന്ന് ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത, ഐ.ടി പ്രദർശനങ്ങൾ, കലാ ആവിഷ്കാരങ്ങൾ എന്നിവ നടന്നു. വാർത്തയുമായി ലൈഫ്കൊച്ചി സ്റ്റുഡൻ്റ് റിപ്പോർട്ടർ ശിഖ ഷിൽജുവിനൊപ്പം റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | March 27, 2024, 6:28 p.m. | Koothattukulam