.

കൂത്താട്ടുകുളം : പൗരത്വ ഭേദഗതി നിയമം പിൻവലിക്കണം എന്നാവശ്യപ്പെട്ട് AIYF മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നൈറ്റ്‌ മാർച്ച് നടത്തി.

കൂത്താട്ടുകുളം : മണ്ഡലം പ്രസിഡന്റ്‌ ബിജോ പൗലോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം AIYF ജില്ലാ ജോയിന്റ് സെക്രട്ടറി സി എ സതീഷ് ഉദ്ഘാടനം ചെയ്തു. CPI മണ്ഡലം അസി. സെക്രട്ടറി അഡ്വ. ബിമൽ ചന്ദ്രൻ, ലോക്കൽ സെക്രട്ടറി ബിനീഷ് കെ തുളസിദാസ്, AIYF മണ്ഡലം സെക്രട്ടറി അനന്തു വേണുഗോപാൽ, മണ്ഡലം ജോയിന്റ് സെക്രട്ടറി ഷൈൻ പി എം, AISF മണ്ഡലം സെക്രട്ടറി ജിഷ്ണു അനിരുദ്ധൻ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ഭാരവാഹികളായ ആൽബിൻ ബാബു, അനൂപ് ദാസ്, ജോർജ് സാജൻ, രാജേഷ് കെ. ജോസഫ്, ബിബിൻ ജോർജ് എന്നിവർ നൈറ്റ്‌ മാർച്ചിന് നേതൃത്വം നൽകി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | March 13, 2024, 11:45 p.m. | Koothattukulam