NEWS
.
കൂത്താട്ടുകുളം : കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ സിപിഐ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട ജാഥ നടന്നു.
കൂത്താട്ടുകുളം : രാവിലെ 10 മണിക്ക് ചോരക്കുഴിയിൽ ആരംഭിച്ച ലോക്കൽ സെക്രട്ടറി ബിനീഷ് കെ തുളസിദാസ് ക്യാപ്റ്റനും, ബീന സജീവൻ വൈസ് ക്യാപ്റ്റനും, ഷൈൻ പി എം ഡയറക്ടറുമായുള്ള, ജാഥ സിപിഐ ജില്ല എക്സിക്യൂട്ടീവ് അംഗം കെ എൻ ഗോപി ഉദ്‌ഘാടനം ചെയ്തു. പാർട്ടി മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എ എസ് രാജൻ, അംബിക രാജേന്ദ്രൻ, ബിജോ പൗലോസ്, സന്ധ്യ സാജു, കെ രാജു, എ കെ ദേവദാസ്, തുടങ്ങിയവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ ആൽബിൻ ബാബു, ബാബു ജേക്കബ്, പി ജി അനിൽകുമാർ, ബാബു വർഗീസ്, ബീസൻ സി ജി, എം മോഹനൻ, ദീപു ജോസ്, ലോട്ടറി തൊഴിലാളി യൂണിയൻ സെക്രട്ടറി എബി കെ എ, ജോജോ മാത്യു, ജോസഫ് എം ചെറിയാൻ, ഷൈജു പി ആർ തുടങ്ങിയവർ നേതൃത്വം കൊടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.
LifeKochi Web Desk | Sept. 17, 2023, 7:05 p.m. | Koothattukulam