.

കൂത്താട്ടുകുളം : നവകേരളസദസിന്റെ പ്രചരണാർത്ഥം വനിതാ വടംവലി മത്സരം നടന്നു.

കൂത്താട്ടുകുളം : നഗരസഭ സംഘാടക സമിതിയുടെ നേതൃത്വത്തിൽ നടന്ന മത്സരത്തിൽ ബാപ്പുജി എഡിഎസ് ജേതാക്കളായി. നഗരസഭ അധ്യക്ഷ വിജയാ ശിവൻ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ സണ്ണി കുര്യാക്കോസ് അധ്യക്ഷനായി. അംബികാ രാജേന്ദ്രൻ, ജിജി ഷാനവാസ്, സുമ വിശ്വംഭരൻ, പി.ആർ സന്ധ്യ, ദീപ ഷാജി എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Dec. 28, 2023, 10:51 p.m. | Koothattukulam