.

കൂത്താട്ടുകുളം : AITUC സ്ഥാപകദിനവും, AITUC ജനറൽ സെക്രട്ടറിയും, കമ്മ്യൂണിസ്റ്റ്‌ പാർട്ടി നേതാവും, മികച്ച പാർലമെന്റേറിയനുമായിരുന്ന ഗുരുദാസ് ദാസ് ഗുപ്‌ത അനുസ്മരണവും ആചരിച്ചു.

കൂത്താട്ടുകുളം : YMCA ജംഗ്ഷനിൽ നടന്ന അനുസ്മരണയോഗം AITUC മണ്ഡലം പ്രസിഡന്റ്‌ എ എസ് രാജൻ ഉദ്‌ഘാടനം ചെയ്തു. മേഖല സെക്രട്ടറി ബാബു വർഗീസ് അധ്യക്ഷത വഹിച്ചു. മേഖല പ്രസിഡന്റ്‌ ബീന സജീവൻ പതാക ഉയർത്തി. പാർട്ടി ലോക്കൽ സെക്രട്ടറി ബിനീഷ് കെ തുളസിദാസ്‌, അംബിക രാജേന്ദ്രൻ, ബാബു ജേക്കബ്, എം മോഹനൻ, എബി കെ എ, ജോജോ മാത്യു, ശ്യാം ഭാസ്കർ, വി വി ചാക്കോ തുടങ്ങിയവർ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Oct. 31, 2023, 6:06 p.m. | Koothattukulam