.

കൂത്താട്ടുകുളം : പൈറ്റക്കുളം ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ (PASC) നേതൃത്വത്തിൽ അഖില കേരള പെനാൽറ്റി ഷൂട്ടൗട്ട് മത്സരം നടന്നു.

കൂത്താട്ടുകുളം :മത്സരത്തിൽ ഒന്നാം സമ്മാനം അഡ്വ. പി വി സന്തോഷ് മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും 7001 രൂപയും ബ്രദേഴ്സ് എഫ്സി കൂത്താട്ടുകുളം, രണ്ടാം സമ്മാനമായ അനൂപ് ചാക്കോ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും 5001 രൂപയും ജിംഖാന ബാംഗ്ലൂർ എഫ് സി, സൗഹൃദം ഫുട്ബോൾ ക്ലബ്‌ മൂന്നാം സമ്മാനമായ സിജോ പൗലോസ് മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും 3001രൂപയും കരസ്ഥമാക്കി. സമാപന സമ്മേളനത്തിൽ ലോക മാസ്റ്റേഴ്സ്അത്ലേറ്റിക് മീറ്റ് മെഡൽ ജേതാവ് എം ജെ ജേക്കബിനെ ക്ലബ്ബ് രക്ഷാധികാരി തോംസൺ ജേക്കബും കൂത്താട്ടുകുളത്തിന്റെ പഴയകാല കളിക്കാരനും കോച്ചും റിട്ട. എസ്ഐയുമായ തോമസ് എബ്രഹാമിനെ ക്ലബ്ബ് രക്ഷാധികാരി ബെന്നി വർഗീസ് മലയിലും, കലാകാരൻ ബിൽബിൻ ഗിന്നസിനെ വാർഡ് കൗൺസിലർ സിബി കൊട്ടാരവും, ബിനു ജേക്കബ് പനയാരംപിള്ളിലിനെ ക്ലബ്ബ് രക്ഷാധികാരി റെജി ജോൺ പ്ലാത്തോട്ടവും, നവംബർ മാസത്തെ എറണാകുളം റൂറലിലെ മികച്ച പോലീസുകാരനായി തിരഞ്ഞെടുക്കപ്പെട്ട ക്ലബ്ബ് മെമ്പറും പുത്തൻകുരിശ് പോലീസ് സ്റ്റേഷനിലെ എ എസ് ഐ യുമായ ബിജു ജോണിനെ ക്ലബ്ബ് രക്ഷാധികാരി ബാബു ജോസഫ് പൂച്ചാലിലും ആദരിക്കുകയുണ്ടായി. ക്ലബ്ബ് പ്രസിഡന്റ് രാജേഷ് ഔസേഫ്, വൈസ് പ്രസിഡണ്ട് ധനേഷ് എൻ കെ, സെക്രട്ടറി രതീഷ് ജോണി, ജോയിൻ സെക്രട്ടറി സിജോ ജോൺ നമ്പേലിൽ, ട്രെഷറർ ജിജോ മോൻ പി ആർ, കൺവീനർ ബിനു കെ എൻ, ക്ലബ്ബ് രക്ഷാധികാരി ജോബി കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Jan. 8, 2024, 7:15 p.m. | Koothattukulam