.

കൂത്താട്ടുകുളം : നവംബർ 7 ദേശീയ കാൻസർ അവബോധ ദിനാചരണത്തിന്റെ ഭാഗമായി ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു.

കൂത്താട്ടുകുളം : ദേശീയ കാൻസർ അവബോധ ദിനചാരണത്തിന്റെ ഭാഗമായി നഗരസഭ സാമൂഹ്യ ആരോഗ്യ കേന്ദ്രം കൂത്താട്ടുകുളത്തിന്റെയും, ശാന്തിഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ്, കൂത്താട്ടുകുളം റോട്ടറി ക്ലബ്ബിന്റെയും സംയുക്തഭിമുഖ്യത്തിൽ കാൻസർ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് അധ്യക്ഷത വഹിച്ച ഉദ്‌ഘാടന യോഗത്തിൽ ചെയർപേഴ്സൺ വിജയ ശിവൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഷിബി ബേബി, ക്ഷേമകാര്യ സമിതി അധ്യക്ഷൻ പ്രിൻസ് പോൾ ജോൺ, ധനകാര്യ സമിതി അധ്യക്ഷ അംബിക രാജേന്ദ്രൻ, വികസന കാര്യ സമിതി അധ്യക്ഷ ജിജി ഷാനവാസ്‌, വിദ്യാഭ്യാസ സമിതി അധ്യക്ഷ മരിയ ഗോറേറ്റി, നഗരസഭ വിവിധ വാർഡുകളെ പ്രതിനിധീകരിച്ചു എത്തിച്ചേർന്ന ഡിവിഷൻ കൗൺസിലർമാരായ അനിൽ കരുണാകരൻ, ബേബി കീരംതടം, സുനിൽകുമാർ, സന്ധ്യ, സിബി കൊട്ടാരം, സുമ വിശ്വംഭരൻ, കുടുംബശ്രീ അധ്യക്ഷ ദീപ ഷാജി, സാമൂഹ്യ ആരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ആന്റണി ലിനേഷ് എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് കാർക്കിനോസ് ഹെൽത്ത്‌ കെയർ ഔട്ട്‌ റീച് പ്രോഗ്രാം മാനേജർ ഹണി ദേവസ്യ വിവിധ തരം കാൻസർ രോഗങ്ങളെ കുറിച്ചും, രോഗ ലക്ഷണങ്ങളെ കുറിച്ചും, ചികിത്സാ രീതികളും, നേരത്തെ രോഗം കണ്ടെത്തുന്നതിനുള്ള മാർഗങ്ങൾ, തുടങ്ങി വിഷയങ്ങളിൽ സെമിനാർ നയിക്കുകയും, കാൻസർ സാധ്യത പഠന റിസ്ക് അസ്സസ്മെന്റ് നടത്തുകയും ചെയ്തു. തുടർന്ന് സ്കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ, മണിമലക്കുന്നു നഴ്സിംഗ് വിദ്യാർത്ഥികൾ, ദേവമാത സ്കൂൾ ഓഫ് നഴ്സിംഗ് വിദ്യാർത്ഥികൾ എന്നിവർ ക്യാൻസർ ബോധവത്കരണ സന്ദേശവും നൽകി. കൂത്താട്ടുകുളം സാമൂഹ്യ ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഇൻ ചാർജ് ഡോ. സുരഭി, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ആന്റണി ലിനേഷ്, ശാന്തിഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ് വിദ്യാർത്ഥികൾ, റോട്ടറി ക്ലബ്‌ കൂത്താട്ടുകുളം എന്നിവർ ബോധവത്കരണ സെമിനാറിനു നേതൃത്വം നൽകി വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Nov. 7, 2023, 5:38 p.m. | Koothattukulam