.

കൂത്താട്ടുകുളം : നഗരസഭയുടെയും വ്യവസായ-വാണിജ്യ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ സംരംഭകത്വ ബോധവൽക്കരണ ശില്പശാല നടത്തി.

കൂത്താട്ടുകുളം : വൈസ് ചെയർപേഴ്സൺ സണ്ണി കുര്യാക്കോസ് അധ്യക്ഷനായ യോഗം ചെയർപേഴ്സൺ വിജയ ശിവൻ ഉദ്ഘാടനം ചെയ്തു. സംരംഭകർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചും പുതിയ സംരംഭം തുടങ്ങുന്നതിന് ആവശ്യമായ നടപടിക്രമത്തെക്കുറിച്ചും വ്യവസായ വകുപ്പ് റിട്ടയേഡ് ഡെപ്യൂട്ടി രജിസ്ട്രാർ ഇ എം നാസറും വ്യവസായ-വാണിജ്യ വകുപ്പിന്റെ വിവിധ പദ്ധതികളെക്കുറിച്ച് വ്യവസായ വികസന ഓഫീസർ രജനി ഇ എ യും പ്രസംഗിച്ചു. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർ നഗരസഭയിലെ സംരംഭക സഹായ ഹെൽപ്പ് ഡെസ്കുമായി ബന്ധപ്പെടുക. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Sept. 23, 2023, 6:02 p.m. | Koothattukulam