.

കൂത്താട്ടുകുളം : ഹയർ സെക്കന്ററി സ്ക്കൂളിൽ വാര്‍ഷികാഘോഷവും യാത്രയയപ്പും നടന്നു.

കൂത്താട്ടുകുളം : ഹയർ സെക്കന്ററി സ്ക്കൂളിൽ വാര്‍ഷികാഘോഷവും അദ്ധ്യാപകരക്ഷാകര്‍ത്തൃസമ്മേളനവും അക്കാദമികമികവു പുലര്‍ത്തിയ കുട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന എന്‍ഡോവ്മെന്റുകളുടെ വിതരണവും ദീർഘകാലത്തെ സ്തുത്യർഹമായ‍ സേവനത്തിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപിക ബി സുജാകുമാരിക്ക് യാത്രയയപ്പും നടന്നു. മുനിസിപ്പൽ ചെയർപേഴ്‍സൺ വിജയ ശിവൻ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. ലോക്കൽ മാനേജർ ലേഖാ കേശവൻ ആദ്ധ്യക്ഷം വഹിച്ച യോഗത്തിൽ മുനിസിപ്പൽ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് വിദ്യാർത്ഥികൾക്ക് എൻഡോവ്മെന്റുകളും അവാർഡുകളും വിതരണം ചെയ്തു. വാർഡ് കൗൺസിലർ സുമ വിശ്വംഭരൻ മുഖ്യപ്രഭാഷണം നടത്തി. പി.റ്റി.എ. പ്രസിഡന്റ് മനോജ് മാത്യു വിരമിക്കുന്ന അദ്ധ്യാപിക സുജടീച്ചർക്ക് പി.റ്റി.എ.യുടെ ഉപഹാരം സമർപ്പിച്ചു. എസ്.എം.സി. ചെയർചെയർപേഴ്‍സൺ ആശ ഷാജു, പി.റ്റി.എ. വൈസ് പ്രസിഡന്റ് പി ബി സാജു, മദേഴ്‍സ് ഫോറം പ്രസിഡന്റ് സിനി ഷൈൻ, ഹയര്‍ സെക്കന്ററി അദ്ധ്യാപക പ്രതിനിധി ര‍‍ഞ്ചുമോൾ പി ആർ, ഓഫീസ് സ്റ്റാഫ് പ്രതിനിധി ബിനു പി എം., സക്കൂൾ ചെയർപേഴ്സൺ അഭിരാമി ജയൻ എന്നിവ‍ർ ആശംസകൾ അറിയിച്ചു. ഹെഡ്‍മിസ്ട്രസ് എം ഗീതാദേവി സ്വാഗതവും സീനിയർ അദ്ധ്യാപിക ബിന്നി ജോസഫ് നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി. വാർത്തയുമായി ലൈഫ്കൊച്ചി സ്റ്റുഡൻ്റ് റിപ്പോർട്ടർ ശിഖ ഷിൽജുവിനൊപ്പം റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Feb. 3, 2024, 3:01 p.m. | Koothattukulam