.

കൂത്താട്ടുകുളം : "ഹരിത ഭൂമിക്കായി" കാമ്പയിനിന്റെ ഭാഗമായി സൗഹൃദം ഫുട്ബോൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ കൂത്താട്ടുകുളം മുതൽ വാഗമൺ വരെ നീണ്ട ബൈക്ക് റാലി നടത്തി.

കൂത്താട്ടുകുളം : മുൻസിപ്പൽ ചെയർപേഴ്സൺ വിജയ ശിവൻ ഫ്ലാഗ് ഓഫ്‌ കർമം നിർവഹിച്ചു. വാഗമണിൽ എത്തിയ സന്ദേശ യാത്രയെ പാല രൂപത വാഗമൺ സെന്റ്. സെബാസ്റ്റിൻ പള്ളി വികാരി ഫാ. ആന്റണി വാഴയിൽ സ്വീകരിച്ചു. ക്ലബ്‌ പ്രസിഡന്റ്‌ റോബിൻ വൻനിലത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി ലോട്ടസ് സ്വാഗതം പറഞ്ഞു. എൻസിആർറ്റി മാസ്റ്റർ ട്രൈനെർ എൻ സി വിജയകുമാർ ആശംസ പ്രസംഗം നടത്തി. രക്ഷാധികാരി ബാബു പൂച്ചാലി നന്ദി പറഞ്ഞു. റാലിയിൽ ബിജോ പൗലോസ്, ബാബു പൂച്ചാലി, ലോട്ടസ് ജോർജ്, ബിനു കെ കെ, ചിക്കു, മഹേഷ്‌, എൽദോസ് പീറ്റർ, വിനോദ്, സാജൻ, അനീഷ്‌, സോജോ, സന്തോഷ്‌, ദീപേഷ്, സുമിത് എന്നിവർ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Oct. 23, 2023, 6:27 p.m. | Koothattukulam