.

കൂത്താട്ടുകുളം : ശ്രീനാരായണഗുരുദേവന്റെ 96-ാമത് മഹാസമാധി ദിനാചരണത്തിന്റെ ഭാഗമായി എസ്എൻഡിപി യോഗം കൂത്താട്ടുകുളം ശാഖാ ഗുരുദേവക്ഷേത്രത്തിൽ സമാധി ദിനാചരണം നടന്നു.

കൂത്താട്ടുകുളം : ക്ഷേത്രം മേൽശാന്തി എം.കെ. ശശിധരൻ നേതൃത്വം നൽകുന്ന സമാധി ദിനാചരണ ചടങ്ങുകൾക്കു ശേഷം. പ്രശസ്ത പ്രഭാഷക സുലേഖ ടീച്ചറുടെ പ്രഭാഷക നടന്നു. യൂണിയൻ പ്രസിഡന്റ് പി.ജി. ഗോപിനാഥ്, യൂണിയൻ സെക്രട്ടറി സി.പി. സത്യൻ, ശാഖാ പ്രസിഡന്റ് ഡി.സാജു, സെക്രട്ടറി തിലോത്തമ ജോസ്, വൈസ് പ്രസിഡന്റ് പി.എൻ. സലിംകുമാർ, യൂണിയൻ കമ്മിറ്റി അംഗം വി.എൻ.രാജപ്പൻ എന്നിവർ നേതൃത്വം നൽകി. ഭക്തജനങ്ങളും, വനിതാസംഘം, യൂത്ത് മൂവ്മെന്റ്, ബാലജനയോഗം, കുടുംബയോഗം പ്രവർത്തകരും എസ്.എച്ച്. ഗ്രൂപ്പ് അംഗങ്ങളും സമാധി ചടങ്ങുകളിൽ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Sept. 23, 2023, 6:01 p.m. | Koothattukulam