.

കൂത്താട്ടുകുളം : ഉപജില്ലാ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി ഹയർ സെക്കന്ററി സ്ക്കൂളിൽ ഐ. ടി., ശാസ്ത്രമേളകൾ നടന്നു.

കൂത്താട്ടുകുളം : ഉപജില്ലയിലെ വിവിധ സ്ക്കൂളുകളിൽ നിന്നായി മുന്നൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. ശാസ്ത്രോത്സവത്തിന് സ്ക്കൂൾ അദ്ധ്യാപക രക്ഷാകർത്തൃസമിതിയുടെ ആഭിമുഖ്യത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരുന്നത്. രാവിലെ ഒമ്പതിന് രജിസ്ട്രേഷനോടെ ആരംഭിച്ച മേളകൾ വൈകിട്ട് നാലുമണിക്ക് അവസാനിച്ചു. മേളകളിൽ ഓവർഓൾ കപ്പുകളുടെ വിതരണം പ്രധാനാദ്ധ്യാപിക എം. ഗീതാദേവി നിർവ്വഹിച്ചു. ബോബി ജോർജ് AEO കൂത്താട്ടുകുളം, ശരത് കൃഷ്ണ അദ്ധ്യാപകൻ, മനോജ്‌ മാത്യു PTA പ്രസിഡന്റ്‌, വിദ്യാർത്ഥികളായ അൽന, ഹരിനന്ദ്, വൈഗ ഹരി, അനഘ, എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി സ്റ്റുഡൻ്റ് റിപ്പോർട്ടർ ശിഖ ഷിൽജുവിനോപ്പം റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Oct. 19, 2023, 6:43 p.m. | Koothattukulam