.

കൂത്താട്ടുകുളം : മാരുതി ജംഗ്ഷനിൽ, വീണ്ടും റോഡിലെ കുഴി അടക്കുന്നതിനായി എത്തിയവരെ കൗൺസിലറും നാട്ടുകാരും ചേർന്ന് തടഞ്ഞു.

കൂത്താട്ടുകുളം : ടൗൺ മുതൽ മംഗലത്ത്താഴം വരെ സർക്കാർ ഖജനാവിൽ നിന്നും കോടികൾ മുടക്കി ബിഎം ബി സി നിലവാരത്തിൽ ടാറിങ് നടത്തിയ റോഡ് പല ഭാഗത്തും കുഴികൾ രൂപപെട്ടു. മാരുതി ജംഗ്ഷനിൽ അൻപതു മീറ്ററോളം റോഡ് തകർന്നു പോയതിനെ തുടർന്ന് രണ്ടു പ്രാവശ്യം വീണ്ടും കുത്തിപൊളിച്ചു ടാർ ചെയ്തു. ഇതേ ഭാഗത്ത്‌ തന്നെ റോഡിൽ വിവിധ ഇടങ്ങളിൽ വലിയ കുഴികൾ രൂപപ്പെട്ടു. ഇന്ന് ഈ ഭാഗത്തു കുഴി അടക്കുന്നതിനായി കോൺട്രാക്ടറുടെ ആളുകൾ എത്തിയപ്പോൾ കൗൺസിലർ ബോബൻ വർഗീസ്, അരുൺ അശോകൻ എന്നിവരുടെ നേതൃത്വത്തിൽ പണി നിർത്തി വെപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ്, പ്രിൻസ് പോൾ ജോൺ, ഫെബിഷ് ജോർജ്, എകെ ദേവദാസ്, സിബി കൊട്ടാരത്തിൽ, മുൻ എൻജിനിയർ ലൂക്ക എന്നിവർ സ്‌ഥലത്തു എത്തി PWD അസിസ്റ്റന്റ് എൻജിനിയർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ അൻപതു മീറ്ററോളം പൊളിഞ്ഞ ഭാഗം പുതു തായി ടാർ ചെയ്യുന്നതിനും, സൈഡ് കോൺക്രീറ്റ് ചെയുന്നതിനും, റോഡിലെ മറ്റുള്ള ഭാഗത്തെ കുഴികൾ നിലവാരമുള്ള മെറ്റിരിൽസ് ഉപയോഗിച്ച് ശാസ്ത്രിയമായ രീതിയിൽ പൊതു മരാമത്തു ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ അടക്കുന്നതിനും തീരുമാനിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Oct. 5, 2023, 5:45 p.m. | Koothattukulam