.

കൂത്താട്ടുകുളം : ഹയർ സെക്കന്ററി സ്ക്കൂളിൽ ആയുർവ്വേദ ദിനാഘോഷം നടന്നു

കൂത്താട്ടുകുളം : ഹയർ സെക്കന്ററി സ്ക്കൂളിൽ എട്ടാമത് ദേശീയ ആയുർവ്വേദ ദിനാഘോഷം നടന്നു. ആയുർവ്വേദ മെഡിക്കൽ അസോസിയേഷൻ കൂത്താട്ടുകുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്. ഉഴവൂർ ഗവ. ആയുർവ്വേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസ‍ർ ഡോ.സജേഷ് മാത്യു ആയുർവ്വേദ ദിന സന്ദേശം നൽകി. കൂത്താട്ടുകുളം സെന്റ് മേരീസ് ആയുർവ്വേദ ക്ലിനിക് മെഡിക്കൽ ഓഫീസർ ഡോ. അഞ്ജന റെജി 'ആയുർവ്വേദവും ജീവിതചര്യയും' എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. കിഴകൊമ്പ് നെടുമ്പിള്ളിൽ ആയുർവ്വേദ ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫീസ‍ർ ഡോ. ബേസിൽ ജോണി, പ്രധാനാദ്ധ്യാപിക എം ഗീതാദേവി, പ്രോഗ്രാം കോർഡിനേറ്റർ ശ്യാംലാൽ വി എസ് എന്നിവർ സംസാരിച്ചു. ആയുർവ്വേദ ദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ആയൂർവ്വേദ ക്വിസും പോസ്റ്റർ രചനാമത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. വാർത്തയുമായി ലൈഫ്കൊച്ചി സ്റ്റുഡൻ്റ് റിപ്പോർട്ടർ ശിഖ ഷിൽജുവിനൊപ്പം റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Nov. 13, 2023, 5:21 p.m. | Koothattukulam