.

കൂത്താട്ടുകുളം : ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (AMAI) കൂത്താട്ടുകുളം ഏരിയ ആയുർവേദ ദിനം ആഘോഷിച്ചു.

കൂത്താട്ടുകുളം : ശ്രീധരീയം ആയുർവേദ ഐ ഹോസ്പിറ്റലിന്റെയും നഗരസഭയുടെയും സഹകരണത്തോടെ എട്ടാമത് ആയുർവേദ ദിനം വിവിധ പരിപാടികളോടെ നടത്തപ്പെടുകയുണ്ടായി. ഏക ആരോഗ്യത്തിന് ആയുർവേദം എന്നതാണ് ഈ വർഷത്തെ ആയുർവേദ ദിനത്തിന്റെ പ്രമേയം. എല്ലാവർക്കും എല്ലാദിവസവും ആയുർവേദം എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം. ഈ ദിനത്തിന്റെ പ്രാധാന്യം പൊതുജനങ്ങൾക്ക് ബോധ്യപ്പെടുത്തുന്നതിനായി കൂത്താട്ടുകുളം നഗരത്തിലൂടെ നടന്ന റാലി ഡൊ. കുസുമം ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് നടന്ന പൊതു സമ്മേളനം നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ ഉദ്ഘാടനം ചെയ്തു. ഡോ. സജേഷ് മാത്യു അധ്യക്ഷത വഹിച്ചു. ശ്രീധരീയം ആയുർവേദ ആശുപത്രി ചീഫ് ഫിസിഷ്യൻ ഡോക്ടർ എൻ നാരായണൻ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. ഷിബി ബേബി, സണ്ണി കുര്യാക്കോസ്, പ്രിൻസ് പോൾ ജോൺ, ഡോ. ശ്രീലത, ഡോ. കൃഷ്ണകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Nov. 10, 2023, 7:10 p.m. | Koothattukulam