.

കൂത്താട്ടുകുളം : ബാലഗോകുലം പിറവം - മൂവാറ്റുപുഴ താലൂക്കുകളുടെ സംയുക്ത കലോത്സവം കൂത്താട്ടുകുളം ഹൈസ്കൂളിൽ നടന്നു.

കൂത്താട്ടുകുളം : ബാലഗോകുലം പിറവം താലൂക്ക് അദ്ധ്യക്ഷൻ എൻ.ആർ. ശ്രീകുമാർ പതാക ഉയർത്തിയതോടെ മത്സരങ്ങൾക്ക് തുടക്കമായി. മൂന്ന് വിഭാഗങ്ങളിലായി നടന്ന 35 മത്സരയിനങ്ങളിൽ 145 കുട്ടികൾ പങ്കെടുത്തു. ശ്രീകുമാർ എസ്, ജയപ്രകാശ്, സനോജ എം എസ്, പി കെ ശ്രീകാന്ത്, ആർ എൽ വി വിനോദ് കുമാർ, അജേഷ് തങ്കപ്പൻ, ബിന്ദു രവീന്ദ്രൻ, സന്തോഷാചാര്യ, എസ് ഹരീഷ് എന്നിവർ നിയന്ത്രിച്ചു. വൈകിട്ട് 4 ന് നടന്ന സമാപന സമ്മേളനത്തിൽ. ബാലഗോകുലം പിറവം താലൂക്ക് അദ്ധ്യക്ഷൻ എൻ.ആർ. ശ്രീകുമാർ അദ്ധ്യക്ഷനായി. ചലച്ചിത്രതാരം സുഭാഷ് പട്ടിമറ്റം ഉദ്ഘാടനം ചെയ്തു. ഡോ. അഞ്ജലി ശ്രീകാന്ത് സമ്മാനദാനം നിർവ്വഹിച്ചു. ആൻ ലാൽ കെ. ദാസ്, എസ്. ഹരീഷ്, യു.എം. നിഖിത എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Nov. 6, 2023, 2:56 p.m. | Koothattukulam