.

കൂത്താട്ടുകുളം : നഗരസഭയിൽ ബയോബിൻ വിതരണം നടത്തി

കൂത്താട്ടുകുളം : നഗരസഭയിൽ ഗാർഹിക തലത്തിൽ ജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനു വേണ്ടിയുള്ള ബയോബിൻ വിതരണം നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ ഉദ്‌ഘാടനം ചെയ്തു. വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് അധ്യക്ഷൻ ആയി. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിബി ബേബി സ്വാഗതം ആശംസിച്ചു. വിതരണം ചെയ്ത ബയോബിനിന്റെ ഉപയോഗ രീതി ഹരിത കേരള മിഷൻ കോർഡിനേറ്റർ സുരേഷ്, കൈയ്ക്കോ അസിസ്റ്റന്റ് മാനേജർ പുഷ്പരാജ് എന്നിവർ വിശദീകരിച്ചു. വികസന കാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിജി ഷാനവാസ്‌, സുമ വിശ്വംഭരൻ, സിബി കൊട്ടാരം, തങ്കച്ചൻ സി എ, നഗരസഭ സെക്രട്ടറി ഷീബ എസ്, ഹെൽത്ത്‌ ഇൻസ്‌പെക്ടർ സുനിൽകുമാർ വി എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Dec. 20, 2023, 2:09 a.m. | Koothattukulam