.

കൂത്താട്ടുകുളം : നടൻ സുരേഷ് ഗോപിക്ക് ഐക്യദാർഢ്യ പ്രകടനവുമായി BJP കൂത്താട്ടുകുളം മുനിസിപ്പൽ സമിതി.

കൂത്താട്ടുകുളം : സുരേഷ് ഗോപിയെ കള്ളക്കേസിൽ കുടുക്കി അറസ്റ്റു ചെയ്യാനുള്ള സർക്കാരിന്റെ രാഷ്ട്രീയ നീക്കത്തിൽ പ്രതിഷേധിച്ചു കൊണ്ട് ഭാരതീയ ജനതാ പാർട്ടി കൂത്താട്ടുകുളം മുനിസിപ്പൽ സമിതിയുടെ നേതൃത്വത്തിൽ കൂത്താട്ടുകുളത്ത് ഐക്യദാർഡ്യ പ്രകടനം സമ്മേളനവും നടത്തി. മുനിസിപ്പൽ ജനറൽ സെക്രട്ടറി മധു കളപ്പുരയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. യോഗം ബി ജെ പി പിറവം മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. എം.എ ജീമോൻ ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ല കമ്മിറ്റിയംഗം ലിന്റോ വിൽസൻ , ഇ കെ മോഹനൻ നായർ , ജി എസ് ബൈജു , എൻ ആർ ശ്രീകുമാർ , രാജേഷ് കെ എൻ, എസ് ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. എം വി മനോജ്, മനോജ് മേട്ടുംപുറം, എ കെ രാജൻ, സുമേഷ് രാജു , എന്നിവർ നേതൃത്വം നൽകി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Nov. 15, 2023, 4:22 p.m. | Koothattukulam