.

കൂത്താട്ടുകുളം : സെൻട്രൽ കേരള സഹോദയ സി.ബി.എസ്.ഇ കലോത്സവം - സർഗധ്വനി 2023 മേരിഗിരി സി എം ഐ പബ്ലിക് സ്കൂളിൽ നടക്കും.

കൂത്താട്ടുകുളം : സെൻട്രൽ കേരള സഹോദയ സി.ബി.എസ്.ഇ കലോത്സവം സർഗധ്വനി - 2023 ഒക്ടോബർ 19, 20 ,21 തീയതികളിലായി കൂത്താട്ടുകുളം മേരിഗിരി സി എം ഐ പബ്ലിക് സ്കൂളിൽ വച്ച് നടത്തപ്പെടുന്നു. എറണാകുളം, തൃശ്ശൂർ, ഇടുക്കി ജില്ലകളിലെ 75 ഓളം സി.ബി.എസ്.ഇ സ്കൂളുകളിൽ നിന്നായി 3500 ഓളം പ്രതിഭകൾ വിവിധ കലാ മത്സരങ്ങളിൽ പങ്കെടുക്കുന്നു. നാലു കാറ്റഗറികളിലായി 137 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. 12 സ്റ്റേജുകളിലായാണ് മത്സരങ്ങൾ അരങ്ങേറുന്നത്. സ്റ്റേജ് ഇതര മത്സരങ്ങൾ ഒക്ടോബർ ഏഴിന് നടന്നു. ഒക്ടോബർ 19 ന് ചലച്ചിത്രതാരവും സംവിധായകനുമായ ജോണി ആന്റണിയും ചലച്ചിത്രതാരം മമിത ബൈജുവും ചേർന്ന് കലോത്സവം ഉദ്ഘാടനം ചെയ്യും. സെൻട്രൽ കേരള സഹോദയ പ്രസിഡന്റും ജനറൽ കൺവീനറുമായ ഫാ. മാത്യു കരീത്തറ സി. എം.ഐ. അധ്യക്ഷത വഹിക്കും. സി എം ഐ കോട്ടയം വിദ്യാഭ്യാസ സെക്രട്ടറി ഫാ.ബാസ്ററിൻ മംഗലത്തിൽ സി എം ഐ അനുഗ്രഹപ്രഭാഷണം നടത്തും. കൂത്താട്ടുകുളം മുനിസിപ്പൽ ചെയർപേഴ്സൺ വിജയ ശിവൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രിൻസ് പോൾ ജോൺ, മുനിസിപ്പൽ കൗൺസിലർ ശ്രീ ജോൺ ഏബ്രഹാം, പി.ടി.എ പ്രസിഡൻ്റ് ഡോ. മധുകുമാർ എസ് എന്നിവർ ആശംസകൾ അർപ്പിക്കും. സഹോദയഭാരവാഹികൾ, ക്യാമ്പസ് ഡയറക്ടർ ഫാ. ജോസ് പാറേക്കാട്ട് സി. എം. ഐ, വൈസ് പ്രിൻസിപ്പൽ ഫാ.അലക്സ് മുരിങ്ങയിൽ സി.എം.ഐ, ഹെഡ്മിസ്ട്രസ് രാജിമോൾ ബി., കോ-ഓർഡിനേറ്റർ രഞ്ജി ജോൺ എന്നിവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും. ഒക്ടോബർ 21ന് നടക്കുന്ന സമാപന സമ്മേളനം അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രസ്തുത സമ്മേളനത്തിൽ വിവിധ കാറ്റഗറികളിൽ വിജയികളായവർക്കും ഓവറോൾ ജേതാക്കൾക്കും ട്രോഫി സമ്മാനിക്കും. കലോത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ജനറൽ കൺവീനർ ഫാ.മാത്യു കരീത്തറ സി എം ഐ ലൈഫ്കൊച്ചിയോട് പറഞ്ഞു. ക്യാമ്പസ് ഡയറക്ടർ ഫാ.ജോസ് പാറേക്കാട്ട് സി എം ഐ, വൈസ് പ്രിൻസിപ്പൽ ഫാ.അലക്സ് മുരിങ്ങയിൽ സി എം ഐ, പ്രോഗ്രാം കോ-ഓർഡിനേറ്റർ രഞ്ജി ജോൺ എന്നിവർ സന്നിഹിതരായിരുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Oct. 17, 2023, 6:47 p.m. | Koothattukulam