.

കൂത്താട്ടുകുളം : "നമസ്തേ" പദ്ധതിയുമായി ബന്ധപ്പെട്ട് നഗരസഭ - ശുചീകരണത്തൊഴിലാളികളുടെ വിവരശേഖരണം നടത്തി

കൂത്താട്ടുകുളം : നഗര പരിധിയിൽ സെപ്റ്റിക്ക് ടാങ്ക് വൃത്തിയാക്കൽ, മലിനജല സംസ്കരണം തുടങ്ങിയ ജോലികൾ ചെയ്യുന്ന ശുചീകരണ തൊഴിലാളികളുടെ വിവരശേഖരണവുമായി ബന്ധപ്പെട്ട് പ്രൊഫൈലിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭാ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസിൻ്റെ അദ്ധ്യക്ഷതയിൽ ചെയർപേഴ്സൺ വിജയ ശിവൻ പരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ ഷിബി ബേബി, അംബികാ രാജേന്ദ്രൻ, പ്രിൻസ് പോൾ ജോൺ, കൗൺസിലർമാരായ സന്ധ്യ പി ആർ, പി സി ഭാസ്ക്കരൻ, മുനിസിപ്പൽ സെക്രട്ടറി ഷീബ എസ്, ക്ലീൻ സിറ്റി മാനേജർ എം ആർ സാനു തുടങ്ങിയവർ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Feb. 14, 2024, 8:54 p.m. | Koothattukulam