.

കൂത്താട്ടുകുളം : സി എം കുര്യൻ അനുസ്മരണം നടന്നു.

കൂത്താട്ടുകുളം : സ്വാതന്ത്ര്യസമര സേനാനിയും കമ്മ്യൂണിസ്റ്റ്‌ പാർട്ടി നേതാവുമായിരുന്ന സ. സി എം കുര്യന്റെ 11-ാം വാർഷിക അനുസ്മരണ ദിനാചരണം സിപിഐ കൂത്താട്ടുകുളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വളപ്പിൽ നടന്നു. അനുസ്മരണ യോഗം MPI ചെയർമാൻ ഇ കെ ശിവൻ ഉദ്‌ഘാടനം ചെയ്തു. ബീന സജീവൻ അധ്യക്ഷത വഹിച്ചു. തിരുമാറാടി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എം എം ജോർജ്, പാർട്ടി മുൻ ജില്ല സെക്രട്ടറി മുണ്ടക്കയം സദാശിവൻ, ലോക്കൽ സെക്രട്ടറി ബിനീഷ് കെ തുളസിദാസ്‌, അംബിക രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പാർട്ടി മണ്ഡലം സെക്രട്ടറിയേറ്റ്‌ അംഗം എ എസ് രാജൻ പതാക ഉയർത്തി. എ കെ ദേവദാസ്, ബാബു വർഗീസ്, പോൾ മാത്യു, ബാബു ജേക്കബ്, ദീപു ജോസ്, ജോജോ മാത്യു, എബി കെ എ, എന്നിവരും സി എം കുര്യന്റെ കുടുംബാംഗങ്ങളും പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Oct. 31, 2023, 6:54 p.m. | Koothattukulam