.

കൂത്താട്ടുകുളം : കമ്മ്യൂണിസ്റ്റ്‌ പാർട്ടി സ്ഥാപക ദിനം സിപിഐ കൂത്താട്ടുകുളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.

കൂത്താട്ടുകുളം : രാവിലെ 10 മണിക്ക് YMCA ജംഗ്ഷനിൽ നടന്ന പരിപാടി പാർട്ടി മണ്ഡലം സെക്രട്ടറിയേറ്റ്‌ അംഗം എ എസ് രാജൻ ഉദ്‌ഘാടനം ചെയ്തു. AIYF മണ്ഡലം പ്രസിഡന്റ്‌ ബിജോ പൗലോസ് അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി ബിനീഷ് കെ തുളസിദാസ്‌ സ്വാഗതം പറഞ്ഞു.പാർട്ടി അസിസ്റ്റന്റ് സെക്രട്ടറി പി എം ഷൈൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ എ കെ ദേവദാസ്, ബാബു വർഗീസ്, കൗൺസിലർ സന്ധ്യ പി ആർ, ഫാർമേഴ്‌സ് ബാങ്ക് ബോർഡ്‌ അംഗം പോൾ മാത്യു, ലോട്ടറി തൊഴിലാളി യൂണിയൻ മേഖല സെക്രട്ടറി എബി കെ എ, മഹിളാ സംഘം മേഖല പ്രസിഡന്റ്‌ ദിവ്യമോൾ രാഹുൽ, ജോജോ മാത്യു, തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി കൂത്താട്ടുകുളത്ത് പാർട്ടി അസിസ്റ്റന്റ് സെക്രട്ടറി പി എം ഷൈൻ പതാക ഉയർത്തി, കുളമ്പാടത് ബ്രാഞ്ച് സെക്രട്ടറി ബീസൻ സി ജി യും, ചെള്ളക്കപ്പടിയിൽ വി ബി ഷാജിയും, വളപ്പിൽ ജോജോ മാത്യുവും പതാക ഉയർത്തി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Dec. 26, 2023, 5:55 p.m. | Koothattukulam