.

കൂത്താട്ടുകുളം : വിത്തു ഉൽപാദനവുമായി ബന്ധപ്പെട്ട് പാമ്പാക്കുട അഗ്രോ സർവീസ് സെന്ററിന്റെ നേതൃത്വത്തിൽ നടത്തിയ നെൽകൃഷിയിൽ ഇടയാർ മാന്ച്ചാമറ്റം പാടത്ത് മികച്ച വിളവ്.

കൂത്താട്ടുകുളം : 20 വർഷത്തിലധികമായി തരിശായി കിടന്നിരുന്ന പാടത്താണ് മികച്ച വിളവ് ലഭിച്ചത്. വിളവെടുപ്പ് ഉത്സവം പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്മിത എൽദോസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എൽസി ടോമി അധ്യക്ഷത വഹിച്ചു. എറണാകുളം ജില്ലാ കൃഷി ഡയറക്ടർ സിന്ധു ജോഷി, പിറവം കൃഷി അസിസ്റ്റൻറ് ഡയറക്ടർ സീന പി ജി, കൂത്താട്ടുകുളം നഗരസഭ കൗൺസിലർമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, കൃഷി ഓഫീസർമാർ, പാടശേഖര സമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. അനൂപ് ജേക്കബ് എംഎൽഎയും പാടശേഖരം സന്ദർശിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Feb. 4, 2024, 9:51 p.m. | Koothattukulam