.

കൂത്താട്ടുകുളം : നഗര സഭയുടെ മുട്ടക്കോഴി വിതരണ പദ്ധതി തുടങ്ങി.

കൂത്താട്ടുകുളം : നഗരസഭയിലെ 108 വനിതകളായ ഗുണഭോക്താക്കൾക്ക് 5 മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വീതം നൽകുന്ന പദ്ധതിയുടെ വിതരണ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ വിജയ ശിവൻ നിർവ്വഹിച്ചു. വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ വികസന കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ ജിജി ഷാനവാസ്, കൗൺസിലറായ ബേബി കീരാന്തടം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മൃഗാശുപത്രി ഡൊ. സിന്ധു, അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ മുരളി സി കെ എന്നിവരും ചടങ്ങിൽ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Jan. 3, 2024, 6:51 p.m. | Koothattukulam