.

കൂത്താട്ടുകുളം : സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഗാന്ധിജി അനുസ്മരണം നടന്നു.

കൂത്താട്ടുകുളം : മഹാത്മജി ഗാന്ധിജിയുടെ രക്ത സാക്ഷി ദിനാചരണത്തിന്റെ ഭാഗമായി നഗരസഭ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഗാന്ധിജി അനുസ്മരണവും, മുനിസിപ്പൽ തല ലെപ്രസി ബോധവൽക്കരണ പക്ഷാചരണ കാമ്പയിന്റെ ഉദ്ഘാടനവും സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ വച്ചു നഗരസഭ ചെയർപേഴ്സൺ വിജയാ ശിവൻ നിർവഹിച്ചു. വാർഡ് കൗൺസിലർ ജോൺ എബ്രഹാം, ആശുപത്രി സൂപ്രണ്ട് ഡോ. സുരഭി കെ എസ്, മെഡിക്കൽ ഓഫീസർ ഡോ. നിഖിത മേരി സണ്ണി, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ആന്റണി ലിനേഷ് എന്നിവർ ഗാന്ധിജി അനുസ്മരണ സന്ദേശം നൽകി. സാമൂഹ്യ ആരോഗ്യ കേന്ദ്രം സുപ്രണ്ട് ഡോ. സുരഭി. കെ എസ്, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ ആന്റണി ലിനേഷ്, സോഫിയ, പബ്ലിക് ഹെൽത്ത്‌ നഴ്സുമാരായ ദീപ കെ വി, റഹുമത്ത് ബീവി, എം. എൽ. എസ്. പി മാരായ രാഖി, സൗമ്യ , ബീന എന്നിവർ ദിനാചാരണത്തിന് നേതൃത്വം നൽകി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Jan. 30, 2024, 5:47 p.m. | Koothattukulam