.

കൂത്താട്ടുകുളം : മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ : നഗരസഭ വിദ്യാർത്ഥികളുടെ ഹരിതസഭ സംഘടിപ്പിച്ചു.

കൂത്താട്ടുകുളം : മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തിൽ നഗര പരിധിയിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ഹരിതസഭ സംഘടിപ്പിച്ചു. നഗരസഭാ ചെയർപേഴ്സൺ വിജയ ശിവൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. എൽ.പി.സ്കൂൾ തലം മുതൽ ഹയർ സെക്കണ്ടറി തലം വരെയുള്ള ഇരുനൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. അതാത് സ്കൂളിലെ മാലിന്യ സംസ്കരണ സംവിധാനങ്ങൾ , പോരായ്മകൾ, സമീപ പ്രദേശങ്ങളിലെ മാലിന്യ സംസ്കരണ രംഗത്തെ സ്ഥിതിഗതികൾ എന്നിവ സംബന്ധിച്ച് വിദ്യാർത്ഥികൾ തയ്യാറാക്കിയ റിപ്പോർട്ട് കുട്ടികളുടെ പാനൽ തന്നെ അവതരിപ്പിച്ചു. നഗരസഭാ സെക്രട്ടറി ഷീബ എസ് സ്ഥാപനതല റിപ്പോർട്ട് അവതരിപ്പിച്ചു. കുട്ടികൾ ഉന്നയിച്ച വിഷയങ്ങൾക്ക് ചെയർപേഴ്സൺ മറുപടി പറഞ്ഞു. ഹെൽത്ത് കമ്മിറ്റി ചെയർപേഴ്സൺ ഷിബി ബേബി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മരിയ ഗൊരേത്തി, വികസന കാര്യ കമ്മറ്റി ചെയർപേഴ്സൺ ജിജി ഷാനവാസ്, നഗരസഭാ ക്ലീൻ സിറ്റി മാനേജർ എം ആർ സാനു, പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ആസിഫ് പി എം, അനീഷ് ദേവ് തുടങ്ങിയവർ സംസാരിച്ചു. ക്യാമ്പയിനുമായി ബന്ധപ്പെട്ട് മികച്ച പ്രവർത്തനം നടത്തിയ സ്കൂളുകൾ, അധ്യാപകർ , വിദ്യാർത്ഥികൾ എന്നിവർക്കുള്ള ഉപഹാരം ചെയർപേഴ്സൺ വിതരണം ചെയ്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Nov. 15, 2023, 4:18 p.m. | Koothattukulam