.

കൂത്താട്ടുകുളം : ഗവ. യു പി സ്കൂളിൽ അംഗനവാടി കുട്ടികളുടെ കലോത്സവം നഗരസഭാധ്യക്ഷ വിജയ ശിവൻ ഉദ്ഘാടനം ചെയ്തു.

കൂത്താട്ടുകുളം : നഗരസഭയിലേയും സമീപ പഞ്ചായത്തുകളിലേയും 45 അംഗൻവാടികളിലെ മുന്നൂറോളം കുട്ടികളും രക്ഷിതാക്കളും, അധ്യാപകരും പങ്കാളികളായി. കളറിങ്ങ്, നാടൻപാട്ട്, ആക്ഷൻ സോങ്ങ്, കഥപറച്ചിൽ, നൃത്തങ്ങൾ, പ്രശ്ചന്ന വേഷം തുടങ്ങിയ മത്സരങ്ങുണ്ടായി. പങ്കെടുത്ത എല്ലാ വർക്കും, വിജയികൾക്കും പ്രത്യേക സമ്മാനമുണ്ടായി. ഉപാധ്യക്ഷൻ സണ്ണി കുര്യാക്കോസ് സമ്മാന വിതരണം നടത്തി. പിടിഎ പ്രസിഡൻ്റ് മനോജ് കരുണാകരൻ അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് ടി വി മായ, എം പി സജീവ്, എ വി മനോജ്, സി പി രാജശേഖരൻ, ജോമോൻ കുര്യാക്കോസ്, എം കെ ഹരികുമാർ, സിജ രാജൻ, സി എച്ച് ജയശ്രീ, എം കെ സാറാമ്മ, എൻ കെ ലക്ഷമിക്കുട്ടി, ഷീബ ബി പിള്ള, തുടങ്ങിയവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Jan. 13, 2024, 8:49 p.m. | Koothattukulam