.

#koothattukulam

ഓൺലൈൻ പഠനത്തിന് മൊബൈൽ ബാങ്ക് പദ്ധതി ആവിഷ്കരിച്ച് കൂത്താട്ടുകുളം ഗവ: ഹയർ സെക്കണ്ടറി സ്‌കൂൾ

പഠനം ഓൺലൈൻ ആയി മാറിയിരിക്കുകയാണ്. ഈ അവസരത്തിൽ പഠനത്തിന് മൊബൈൽ ഫോണുകൾ അത്യാവശ്യമായി മാറിയിരിക്കുകയാണ്. ഈ ഒരു സാഹചര്യത്തിലാണ് കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ നഷ്ടമാകാതിരിക്കാൻ മൊബൈൽ ബാങ്ക് പദ്ധതിയുമായി കൂത്താട്ടുകുളം ഗവ: ഹയർ സെക്കണ്ടറി സ്‌കൂൾ മാതൃകയാകുന്നത്‌. കുട്ടികളുടെ ആവശ്യം കഴിയുന്ന മുറയ്ക്ക് സ്‌കൂളിൽ നിന്ന് ലഭിച്ച മൊബൈൽ ഫോണുകൾ അധ്യാപകരെ തിരികെ ഏൽപ്പിക്കുകയാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. നഗരസഭ ചെയർപേഴ്സൺ വിജയശിവൻ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക എം. ഗീതാദേവിയുടെയും പിടിഎ പ്രസിഡന്റ് പി.ബി സാജുവിന്റെയും നേതൃത്വത്തിലാണ് ഫോണുകൾ വിതരണം ചെയ്തത്.

LifeKochi Web Desk | June 28, 2021, 2:27 p.m. | Koothattukulam