.

കൂത്താട്ടുകുളം : ഗവ. CHC യിൽ ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതിനാൽ ആശുപത്രിയിൽ എത്തുന്ന രോഗികൾ ബുദ്ധിമുട്ടുന്ന കാര്യത്തിൽ നഗരസഭ ഭരണ നേതൃത്വത്തിന്റെ നിഷ്ക്രിയ നിലപാടിൽ പ്രതിഷേധിച്ച് നഗരസഭ യോഗത്തിൽ നിന്ന് UDF കൗൺസിൽ മാർ വാക്കൗട്ട് നടത്തി.

കൂത്താട്ടുകുളം : മെഡിക്കൽ സൂപ്രണ്ട് മൂന്ന് മാസം മുമ്പ് റിട്ടയർ ചെയ്തതിന് ശേഷം പുതിയ ഡോക്ടറെ പ്രസ്തുത പോസ്റ്റിൽ നിയമിച്ചിട്ടില്ല, കൂടാതെ രണ്ട് ഡോക്ടർമാർ അവധിയിലും ഉച്ച കഴിഞ്ഞുള്ള OP യിലേക്ക് നഗരസഭ താൽക്കാലികമായി നിയമിച്ച ഡോക്ടർ രാജിവച്ച് പോയതിനാലും ഇന്നലെ ആഞ്ഞുറോളം രോഗികളുടെ പരിശോധനക്ക് ഒരു ഡോക്ടർ മാത്രമാണ് ഉണ്ടായിരുന്നത്. കൗൺസിൽ യോഗത്തിൽ രോഗികളുടെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി നഗരസഭ പ്രതിപക്ഷനേതാവ് പ്രിൻസ് പോൾ ജോൺ അടിയന്തിര പ്രമേയം അവതരിപ്പിച്ചു. പ്രതിപക്ഷ അംഗങ്ങൾ കൗൺസിലിൽ നിന്ന് പ്രതിഷേധിച്ച് ഇറങ്ങിപ്പോയ ശേഷം നടന്ന പ്രതിപക്ഷ പ്രതിഷേധം പ്രിൻസ് പോൾ ജോൺ ഉദ്‌ഘാടനം ചെയ്തു. P C ഭാസ്ക്കരൻ, ബേബി കീരാംതടം,സിബി കൊട്ടാരം, CA തങ്കച്ചൻ, ജിജോ ടി ബേബി, റോയി, മരിയ ഗൊരേത്തി , ലിസി ജോസ് എന്നിവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി. കൂടുതൽ വിവരങ്ങൾ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ, നഗര സഭ ചെയർപേഴ്സൺ വിജയ ശിവൻ എന്നിവർ ലൈഫ്കൊച്ചിയോട് പങ്കുവെക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Nov. 14, 2023, 7:33 p.m. | Koothattukulam