.

കൂത്താട്ടുകുളം : ഗവ. എൽ പി സ്കൂളിന്റെ ഉണർവ് 2024, 112-ാമത് വാർഷിക ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

കൂത്താട്ടുകുളം : മുൻസിപ്പൽ ചെയർപേഴ്സൺ വിജയ ശിവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്വ. അനൂപ് ജേക്കബ് എംഎൽഎ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ സുമ വിശ്വംഭരൻ ആശംസകൾ അറിയിച്ചു. വിരമിക്കുന്ന ഹെഡ്മിസ്ട്രസ് നിനാ തോമസിനെയും പിടിസിഎം ടി കെ അവറാച്ചനേയും മുനിസിപ്പൽ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് ആദരിച്ചു. ചടങ്ങിൽ യുവ സംവിധായകൻ ഗഗൻ ദേവ് മുഖ്യാതിഥി ആയിരുന്നു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും മെഗാ ഷോയും അരങ്ങേറി. വാർത്തയുമായി ലൈഫ്കൊച്ചി സ്റ്റുഡൻ്റ് റിപ്പോർട്ടർ ദേവാനന്ദ് ബിനുവിനോപ്പം റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | March 6, 2024, 10:21 p.m. | Koothattukulam