.

കൂത്താട്ടുകുളം : ഗവ. യു പി സ്കൂളിൽ പ്രീ പ്രൈമറി ടാലൻ്റ് ഫെസ്റ്റ് സമാപിച്ചു.

കൂത്താട്ടുകുളം : ഗവ. യു പി സ്കൂളിൽ ഒരാഴ്ച നീണ്ടു നിന്ന പ്രീ പ്രൈമറി ടാലൻ്റ് ഫെസ്റ്റ് ശ്രദ്ധേയമായി. പ്രീ പ്രൈമറി തീമുകൾ ഉൾപ്പെടുത്തിയുള്ള കളികൾ, വിവിധ കലാ അവതരണങ്ങൾ, വര, എഴുത്ത്, വായന എന്നിവ ഉൾപ്പെടുത്തി ഒരാഴ്ച സമയമെടുത്താണ് ഫെസ്റ്റ് നടത്തിയത്. ഫെസ്റ്റ് നഗരസഭ അധ്യക്ഷ വിജയ ശിവൻ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് മനോജ് കരുണാകരൻ അധ്യക്ഷനായി. ഹെഡ്മിസ്ട്രെസ് ടിവി മായ, കൗൺസിലർ പി ആർ സന്ധ്യ, നിഖിൽ ജോസ്, ബിസ്മി ശശി, കെ പി രേഖ, എം കെ ഹരികുമാർ, ഹണി റെജി എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Jan. 31, 2024, 10:54 p.m. | Koothattukulam