.

#koothattukulam

കൂത്താട്ടുകുളം ഗവ.സ്കൂൾ നവീകരണം; അവലോകന യോഗം ചേർന്നു

കൂത്താട്ടുകുളം ഗവ.സ്കൂൾ നവീകരണ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ അനൂപ് ജേക്കബ് എം.എൽ.എയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. ഓഗസ്റ്റ് മാസത്തിൽ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എംഎൽഎ കൂട്ടിച്ചേർത്തു. യോഗത്തിൽ പി.ടി.എ പ്രസിഡൻ്റ് ജോമോൻ കുര്യാക്കോസ് അധ്യക്ഷനായി.നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ, കൗൺസിലർമാരായ പി.ആർ.സന്ധ്യ, പ്രിൻസ് പോൾ ജോൺ, ഹെഡ്മിസ്ട്രസ് ആർ.വത്സലാ ദേവി, ഹണി റെജി, എഞ്ചിനിയർ ശാലിനി തുടങ്ങിയവർ പങ്കെടുത്തു.

LifeKochi Web Desk | June 29, 2021, 7:11 p.m. | Koothattukulam