.

കൂത്താട്ടുകുളം : ഗവ: യു പി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ദേവ നന്ദ എം നായർ എഴുതിയ 15 കവിതകളുടെ സമാഹാരം നിഴലാട്ടം പ്രകാശിതമായി.

കൂത്താട്ടുകുളം : താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എ കെ വിജയകുമാർ പുസ്തകം പ്രകാശനം ചെയ്തു. സാഹിത്യ പ്രവർത്തകനും കവിയുമായ ഡി ശുഭലൻ ഏറ്റുവാങ്ങി. പിടിഎ പ്രസിഡൻ്റ് മനോജ് കരുണാകരൻ അധ്യക്ഷനായി. ആർ വത്സലാ ദേവി, സി പി രാജശേഖരൻ, എം കെ ലക്ഷമിക്കുട്ടി, ജെസി ജോൺ, കെ എൻ ഗിരിജ, ഹെഡ്മിസ്ട്രസ് ടി വി മായ, ഹണി റെജി, എം കെ ഹരികുമാർ , സി എച്ച് ജയശ്രീ, ബിസ്മി ശശി, സ്കൂൾ ലീഡർ ദേവഭദ്ര ഷൈൻ എന്നിവർ സംസാരിച്ചു. ജില്ലാ കലോത്സവ വേദികളിൽ കുച്ചുപ്പുടി, ഭരതനാട്യം ,മോഹിനിയാട്ടം തുടങ്ങിയ ശാസ്ത്രിയ നൃത്ത ഇനങ്ങളിൽ ദേവനന്ദ നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | March 15, 2024, 6:05 p.m. | Koothattukulam