.

കൂത്താട്ടുകുളം : പതിനാലാം ഡിവിഷൻ പട്ടികജാതി കോളനിയിലെ വികസന പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം എംഎൽഎ അഡ്വ. അനൂപ് ജേക്കബ് നിർവഹിച്ചു.

കൂത്താട്ടുകുളം : കേരള സർക്കാർ പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയിൽ പതിനാലാം ഡിവിഷൻ പട്ടികജാതി കോളനിയിലെ വികസന പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം എംഎൽഎ അനൂപ് ജേക്കബ് നിർവഹിച്ചു. യോഗത്തിൽ മുനിസിപ്പൽ ചെയർപേഴ്സൺ വിജയാ ശിവൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ ജിജീ ഷാനവാസ് സ്വാഗതം പറഞ്ഞു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ പ്രിൻസ് പോൾ ജോൺ, അംബികാ രാജേന്ദ്രൻ, ബിനീഷ് തുളസീദാസ്, റജി ജോൺ, വി കെ ബിജു, എജെ കാർത്തിക് എന്നിവർ ആശംസകൾ അർപ്പിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Jan. 29, 2024, 5:20 p.m. | Koothattukulam