.

കൂത്താട്ടുകുളം : ലയൺസ് ക്ലബ്ബിന്റെ സുവർണ്ണ ജൂബിലി സമുച്ചയത്തിന്റെ ഉദ്ഘാടനം ജനുവരി 11 ന്

കൂത്താട്ടുകുളം : ജനുവരി 11ന് വൈകുന്നേരം 7 മണിക്ക് ലയൺസ്‌ മുൻ ഇന്റർനാഷണൽ ഡയറക്ടറും മണപ്പുറം ഗ്രൂപ്പ് ചെയർമാനുമായ വി പി നന്ദകുമാർ ഉദ്‌ഘാടനം ചെയ്യും. ലയൺസ് മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്സൺ സുഷമ നന്ദകുമാറിനൊപ്പം ഡിസ്ട്രിക്ട് ഗവർണർ ഡോ. ബീന രവികുമാർ, അഡ്വ. എ.വി വാമനകുമാർ (ജി.എ.ടി ഏരിയ ലീഡർ), അഡ്വ. വി അമർനാഥ് (സി.എസ്.ആർ എമിസറി), രാജൻ എൻ നമ്പൂതിരി (1st വൈസ് ഡിസ്ട്രിക്ട് ഗവർണർ, കെ ബി ഷൈൻകുമാർ (2nd വൈസ് ഡിസ്ട്രിക്ട് ഗവർണർ) എന്നിവർ വിവിധ പ്രോജക്ടുകളുടെയും ഉദ്‌ഘാടനം നിർവഹിക്കുന്നതാണ്. ലയൺസ് ക്ലബ്‌ പ്രസിഡന്റ്‌ അനീഷ്‌ ജോർജ്, ഫസ്റ്റ് വൈസ് ഡിസ്ട്രിക് ഗവർണർ രാജൻ നമ്പൂതിരി, പി എസ് രാജു, സേതു മാധവൻ എന്നിവർ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Jan. 10, 2024, 7:01 p.m. | Koothattukulam