.

കൂത്താട്ടുകുളം : സപ്ലൈകോ - പീപ്പിൾ ബസ്സാർ മുന്നിൽ INTUC മണ്ഡലം കമ്മറ്റി പ്രതിഷേധ ധർണ്ണ നടത്തി.

കൂത്താട്ടുകുളം : INTUC മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അവശ്യ സാധനങ്ങൾ സപ്ലൈകോ - പീപ്പിൾ ബസാറിൽ തുടർച്ചയായി ലഭിക്കാത്തത്തിൽ പ്രതിഷേധിച്ച് ഔട്ലെറ്റിനു മുൻപിൽ പ്രധിഷേധ ധർണ്ണ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ്‌ പി സി ഭാസ്കരൻ അധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ ധർണ ഉദ്‌ഘാടനം നിർവഹിച്ചു. ബ്ലോക്ക്‌ കോൺഗ്രസ് ജനറൽ സെക്രട്ടറി ബോബി അച്യുതൻ മുഖ്യ പ്രഭാഷണം നടത്തി. ബാബു ജോസഫ്, ബോബൻ വർഗ്ഗീസ്, ജോമി മാത്യൂ, ജോൺ അബ്രഹാം, ജിജോ ടി ബേബി, ഷാജി കെ സി, ബിനോയ്‌ സ്കറിയ, കെൻ കെ മാത്യൂ, കെ എൻ തമ്പി, ബൈജു ദേവരാജൻ തുടങ്ങിയവർ പ്രധിഷേധ യോഗത്തിൽ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Nov. 10, 2023, 7:31 p.m. | Koothattukulam