.

കൂത്താട്ടുകുളം : കർഷക തൊഴിലാളി ഫെഡറേഷൻ ജില്ലയിലെ മെമ്പർഷിപ്പ് ക്യാമ്പയിൻ്റെ ഉത്ഘാടനം ജില്ല സെക്രട്ടറി കെ.രാജു നിർവഹിച്ചു.

കൂത്താട്ടുകുളം : കേരള സ്‌റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ്റെ മെമ്പർഷിപ്പ് ക്യാമ്പയിൻ സംസ്ഥാനത്തെമ്പാടും നടന്നു വരുകയാണ്. എറണാകുളം ജില്ലയിലെ മെമ്പർഷിപ്പ് ക്യാമ്പയിൻ്റെ ഉദ്‌ഘാടനം കൂത്താട്ടുകുത്ത് വച്ച് നടന്ന യോഗത്തിൽ മുതിർന്ന കർഷക തൊഴിലാളി തങ്കമ്മ കൊല്ലം പറമ്പിലിന് മെമ്പർഷിപ്പ് നൽകി BKMU ജില്ല സെക്രട്ടറി കെ രാജു നിർവ്വഹിച്ചു. യോഗത്തിൽ BKMU മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് ബാബു വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർ സന്ധ്യ PRസ്വാഗതം പറഞ്ഞു. AITUC ജില്ല കമ്മറ്റി അംഗം ബീന സജീവൻ, AIYF മേഖല സെക്രട്ടറി ഷൈൻ പി എം, ലോട്ടറി തൊഴിലാളി യൂണിയൻ മേഖല സെക്രട്ടറി എ ബി കെ.എ, BKMU നേതാക്കളായ സൂസമ്മ ജോയി, മോളി രാജു, ലിസ്സി ജോണി എന്നിവർ സംസാരിച്ചു. ബിന്ദു സാജു നന്ദി പറഞ്ഞു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Nov. 20, 2023, 4:55 p.m. | Koothattukulam