.

കൂത്താട്ടുകുളം : കെ.ജെ.യു. കൂത്താട്ടുകുളം മേഖലാ സമ്മേളനം പ്രസ് ക്ളബ് ഹാളിൽ നടന്നു.

കൂത്താട്ടുകുളം : മേഖലാ വൈസ് പ്രസിഡന്റ് ലോട്ടസ് ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ സെക്രട്ടറി ശശി പെരുമ്പടപ്പിൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അപ്പു ജെ കോട്ടയ്ക്കൽ കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന സമിതി അംഗം സുനീഷ് മണ്ണത്തൂർ, ജില്ലാ സമിതി അംഗങ്ങളായ എൻ സി വിജയകുമാർ, വിൽസൻ വേതാനിയിൽ, എം എം ജോർജ്ജ് എൽദോ പി ജോൺ, അഡ്വ. ബോബൻ വർഗീസ്, ലിബിൻ തോമസ് എന്നിവർ സംസാരിച്ചു. പുതിയ മേഖലാ ഭാരവാഹികളായി വിൽസൻ വേതാനിയിൽ (പ്രസിഡന്റ്), എം എം ജോർജ്ജ് (വൈസ് പ്രസിഡന്റ്) അപ്പു ജെ കോട്ടയ്ക്കൽ (സെക്രട്ടറി), ലിബിൻ തോമസ് (ജോ. സെക്രട്ടറി) എൽദോ പി ജോൺ (ട്രഷറാർ) എന്നിവരേയും എക്സിക്യൂട്ടിവ് കമ്മറ്റിയിലേക്ക് എം എ ഷാജി, എൻ സി വിജയകുമാർ, സുനീഷ് മണ്ണത്തൂർ, മനു അടിമാലി, അഡ്വ. ബോബൻ വർഗീസ്, ലോട്ടസ് ജോർജ്ജ്, സൂരജ് പി ജോൺ എന്നിവരേയും തിരഞ്ഞെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Jan. 9, 2024, 9:45 p.m. | Koothattukulam