.

കൂത്താട്ടുകുളം : കൂത്താട്ടുകുളം നഗരസഭ സമ്പൂർണ്ണ മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിച്ചു.

കൂത്താട്ടുകുളം : സ്വദേശ സ്വയംഭരണ ജോയിൻറ് ഡയറക്ടർ ഷെഫീഖ് സി എം ശുചിത്വ നഗര പ്രഖ്യാപനം നടത്തി. നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ അധ്യക്ഷയായിരുന്നു. വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രിൻസ് പോൾ ജോൺ പരിസ്ഥിതി ദിന സന്ദേശം നൽകി. നഗരസഭ സെക്രട്ടറി ഷീബ എസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിബി ബേബി സ്വാഗതം പറഞ്ഞു. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമ്മ സേന അംഗങ്ങൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, മർച്ചന്റ് അസോസിയേഷൻ ഭാരവാഹികൾ, ആരോഗ്യ പ്രവർത്തകർ, നഗരസഭാ ജീവനക്കാർ, തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ ഹെൽത്ത് ഇൻസ്പെക്ടർ കെ ബി വർഗീസ് കൃതജ്ഞത രേഖപ്പെടുത്തി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | June 6, 2023, 7:28 p.m. | Koothattukulam