.

കൂത്താട്ടുകുളം : പ്രാദേശിക പ്രസ് ക്ലബ്ബിന്റെ ഓഫീസ് ,കോൺഫ്രൻസ് ഹാൾ, മാധ്യമ പഠന ഗവേഷണ പരിശീലന കേന്ദ്രം എന്നിവ ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള ഉദ്‌ഘാടനം ചെയ്തു.

കൂത്താട്ടുകുളം : ഗ്രാമീണ പത്രപ്രവർത്തനത്തിൻ്റെ ശക്തിയും സാധ്യതയും വർദ്ധിച്ചതായും എല്ലാ പത്രങ്ങളും ചാനലുകളും പ്രാദേശിക വാർത്തകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന കാലമാണിതെന്നും ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള പറഞ്ഞു. ഗ്രാമീണ പത്ര പ്രവർത്തകരിലൂടെ ഗ്രാമവികസന സാധ്യതകൾ വിനിമയം ചെയ്യുന്ന പരിശീലന പദ്ധതി തയ്യാറാക്കിയത് മാതൃകാപരമാണെന്ന് ഗവർണർ പറഞ്ഞു. പ്രസ്ക്ലബ് തപാൽമുദ്ര തോമസ് ചാഴികാടൻ MP പ്രകാശനം നടത്തി. നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, നഗരസഭ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ്, പ്രസ്ക്ലബ് പ്രസിഡന്റ് എൻ സി വിജയകുമാർ, സെക്രട്ടറി സുനീഷ് മണ്ണത്തൂർ എന്നിവർ സംസാരിച്ചു. ലോട്ടസ് ജോർജ്, എം.എ.ഷാജി, മനു അടിമാലി, വിൽസൺ വേതാനി, എൽദോ പി ജോൺ, അപ്പു ജെ കോട്ടയ്ക്കൽ, എം എം ജോർജ്, ലിബിൻ തോമസ്, സൂരജ് പി ജോൺ, നിധീഷ് സോമൻ, അഡ്വ. ബോബൻ വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ മാധ്യമ പരിശീലന പദ്ധതി അവതരണം നടന്നു. കെ.എസ്.ആർ.ടി.സി.ബസ് സ്റ്റാന്റിനു സമീപം നഗരസഭയുടെ മന്ദിര സമുച്ചയത്തിലാണ് പ്രസ് ക്ലബ്ബിന്റെ പുതിയ ഓഫീസും എ സി കോൺഫ്രൻസ് ഹാളും, മാധ്യമ പഠന ഗവേഷണ പരിശീലന കേന്ദ്രവും നിർമ്മിച്ചിരിക്കുന്നത്. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Oct. 18, 2023, 11:48 p.m. | Koothattukulam