.

കൂത്താട്ടുകുളം : മംഗലത്തുതാഴം പാലം അപകടത്തിൽ.

കൂത്താട്ടുകുളം : പാലാ റോഡിൽ നിന്നും തൊടുപുഴക്കു തിരിയുന്ന റോഡിൽ മംഗലത്തുതാഴത്തുള്ള പാലത്തിൽ ടോറസ് ഇടിച്ച് കൈവരി തകർന്നു. കുടിവെള്ള വിതരണത്തിനുള്ള ജി. ഐ. പൈപ്പിൽ താങ്ങിയാണ് കൈവരി നില്ക്കുന്നത്. പൂവക്കുളം, കാരമല കുണിഞ്ഞി, മാറിക ഭാഗങ്ങളിലുംള്ളവർക്കു് ഏക ആശ്രയമാണ് ഈ റോഡ്. പൂവക്കുളം ഭാഗത്തുള്ള നിരവധി പാറമടകളിൽ നിന്നും അനവധി ടോറസ് ലോറികൾ ദിവസവും ലോഡ് കയറ്റി വരുന്ന റോഡാണ് അപകട നിലയിലുള്ളത്. പാലത്തിന് വീതി കൂട്ടി പുതിയ പാലം നിർമ്മിക്കണമെന്നുള്ളതാണ് നാട്ടുകാരുടെ ആവശ്യം. ഇത് സംബന്ധിച്ച് നഗരസഭാ കൗൺസിലർ അഡ്വ. ബോബൻ വർഗീസ് പൊതുമരാമത്ത് വകുപ്പിനും പിറവം എം.എൽ.എ അഡ്വ. അനൂപ് ജേക്കബിനും പരാതി നൽകി. നാട്ടുകാരായ ജോബി തോമസ് കൊച്ചു കുന്നേൽ, സണ്ണി സ്‌കറിയ അരഞ്ഞാണിയിൽ എന്നിവർ ലൈഫ്കൊച്ചിയോട് പ്രതികരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Nov. 5, 2023, 11:29 p.m. | Koothattukulam