.

കൂത്താട്ടുകുളം : മണ്ണത്തൂർ എസ്.എൻ.ഡി.പി. ശാഖയിലെ ഗുരുദേവ ക്ഷേത്രത്തിൽ ഉത്സവം സമാപിച്ചു.

കൂത്താട്ടുകുളം : ക്ഷേത്രം തന്ത്രി മാത്താനം അശോകൻ തന്ത്രികൾ, ക്ഷേത്രം മേൽശാന്തി സന്തോഷ് കിഴുമുറി എന്നിവരുടെ മുഖ്യകാർമികത്വ ത്തിലാണ് കലശാഭിഷേകങ്ങളും മഹാ ഗുരുപൂജയും നടന്നത്. എസ്എൻഡിപി യോഗം മൂവാറ്റുപുഴ യൂണിയൻ പ്രസിഡൻറ് വി കെ നാരായണൻ താലപ്പൊലി ഘോഷയാത്ര പീത വർണ്ണപതാക കൈമാറി ഉദ്ഘാടനം ചെയ്തു. ഉത്സവാഘോഷ പരിപാടികൾക്ക് ശാഖ പ്രസിഡണ്ട് ബിജു പി വിശ്വൻ, ലളിതാ വിജയൻ, സെക്രട്ടറി പി എൻ വിശ്വംഭരൻ എന്നിവർ നേതൃത്വം നൽകി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Jan. 31, 2024, 11:08 p.m. | Koothattukulam