.

കൂത്താട്ടുകുളം : വണ്ടമ്പ്രപുത്തൻപുരയിൽ പരേതനായ വി പി ജോണിൻ്റെ ഭാര്യ മേരി ജോൺ (79) നിര്യാതയായി.

കൂത്താട്ടുകുളം : പരേത കിഴകൊമ്പ് തെക്കേ പുതിയേടത്ത് കുടുംബാംഗമാണ്. വടകര സെൻറ്. ജോൺസ് ടി ടി ഐ മുൻ പ്രിൻസിപ്പാളും, സെൻറ്. ജോൺസ് ഹൈസ്കൂൾ മുൻ അധ്യാപികയുമായിരുന്നു. മക്കൾ : നഗരസഭയുടെ പ്രഥമ ചെയർമാനും, UDF പാർലമെൻ്ററി പാർട്ടി നേതാവുമായ പ്രിൻസ് പോൾ ജോൺ, ഗ്രേസ് ജേക്കബ് ജോൺ (അയർലണ്ട് ), ആഷ മേരി ജോൺ (യു. എസ്. എ), മരുമക്കൾ : മിജി വർഗീസ് നെടുംന്തള്ളിൽ, ചേലാട് (വടകര സെന്റ്. ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക), മഞ്ജു പോൾ (അയർലണ്ട്) പുതുക്കുന്നത്ത്, തോളേലി, കോട്ടപ്പടി, സാമുവൽ ജോസഫ് (യു എസ് എ) തെക്കേ അണ്ടാലിൽ, തിരുവനന്തപുരം. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് അബിൻ വർക്കി സഹോദരി പുത്രനാണ്. സംസ്കാരം 31.01.24 ബുധനാഴ്ച 12മണിക്ക് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം വടകര സെന്റ്. ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ. ലൈഫ്കൊച്ചിയുടെ ആദരാഞ്ജലികൾ. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Jan. 30, 2024, 8:27 p.m. | Koothattukulam