.

കൂത്താട്ടുകുളം : കൃഷി ഭവനിൽ ഒരു കോടി ഫല വൃക്ഷ തൈ വിതരണ പദ്ധതിയിൽ ഫലവൃക്ഷ തൈകളുടെ വിതരണ ഉദ്‌ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ വിജയ ശിവൻ നിർവഹിച്ചു.

കൂത്താട്ടുകുളം : വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ, എൽദോസ് കൃഷി ഓഫീസർ, സ്റ്റാൻഡിങ് കമ്മിറ്റീ ചെയർപേഴ്സൺ ജിജി ഷാനവാസ്‌, സ്റ്റാൻഡിങ് കമ്മിറ്റീ ചെയർപേഴ്സൺ അംബിക രാജേന്ദ്രൻ കൗൺസിൽ അംഗങ്ങൾ എന്നിവർ ആശംസകൾ നേർന്നു. മാവ്, പേര, സപ്പോട്ട, നാരകം, ചാമ്പ എന്നിവ യുടെ ബഡ് ,ലയർ തൈകൾ 75% സബ്‌സിഡി നിരക്കിൽ വിതരണത്തിന് തയ്യാറാക്കിയിരിക്കുന്നത്. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Nov. 17, 2023, 4 p.m. | Koothattukulam