.

കൂത്താട്ടുകുളം : നഗരസഭ വനിതാദിനം ആഘോഷിച്ചു.

കൂത്താട്ടുകുളം : സ്ത്രീകളും ആരോഗ്യവും എന്ന വിഷയത്തെക്കുറിച്ച് ഉഴവൂർ ബ്ലോക്ക്‌ പഞ്ചായത്തു വൈസ് പ്രസിഡന്റ്‌ ഡോ. സിന്ധു മോൾ ജേക്കബ് ക്ലാസ് എടുത്തു. സ്ത്രീകളും നിയമവും എന്ന വിഷയത്തിൽ അഡ്വ. ദിവ്യ ക്ലാസ് നയിച്ചു. വനിതാദിന സമ്മേളനം മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൽ വസൂമതിയമ്മ ഉദ്ഘാടനം ചെയ്തു. നഗര സഭ ചെയർമാൻ വിജയ ശിവൻ, വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ജിജീഷാനവാസ്, മരിയ ഗോറെത്തി, ഷിബി ബേബി, അംബികാ രാജേന്ദ്രൻ, കൗൺസിലർമാർ സിഡിഎസ് ചെയർപേഴ്സൺ ദീപ തുടങ്ങിയവർ സംസാരിച്ചു. ജീവിതത്തിൻറെ വിവിധ മേഖലയിൽ പ്രാഗല്ഭ്യം തെളിയിച്ച 15 വനിതകളെ സമ്മേളനത്തിൽ ആദരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | March 9, 2024, 12:14 a.m. | Koothattukulam