.

കൂത്താട്ടുകുളം : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ നടത്തിയ മാർച്ചും ധർണയും നഗരസഭ ചെയർപേഴ്സൺ വിജയശിവൻ ഉദ്ഘാടനം ചെയ്തു.

കൂത്താട്ടുകുളം : പെൻഷൻ കുടിശ്ശിക അനുവദിക്കുക, ക്ഷാമാശ്വാസ ഗഡുക്കൾ അനുവദിക്കുക, മെഡിക്കൽ അലവൻസ് വർധിപ്പിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തിയ യോഗത്തിൽ ബ്ലോക്ക്‌ പ്രസിഡന്റ്‌ പി. സി. മർക്കോസ് അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക വേദി കൺവീനർ സി. ടി. ഉലഹന്നാൻ, സെക്രട്ടറി കെ. പി. രതീശൻ, ബ്ലോക്ക്‌ ട്രെഷറർ പി. എൻ. സജീവൻ, യൂണിറ്റ് ഭാരവാഹികളായ എം. കെ. രാജു, പി. ആർ.മോഹൻദാസ്, പി. കെ. ജോൺ,കെ. വി. രാജു എന്നിവർ പ്രസംഗിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Nov. 8, 2023, 6:28 p.m. | Koothattukulam