.

കൂത്താട്ടുകുളം : ആന്റി മൈക്രോബിയൽ പ്രതിരോധത്തിനെതിരെ Go Blue ക്യാമ്പയിൻ നഗരസഭ ചെയർപേഴ്സൺ വിജയാ ശിവൻ ഉദ്‌ഘാടനം ചെയ്തു.

കൂത്താട്ടുകുളം : ആന്റി മൈക്രോബിയൽ പ്രതിരോധത്തിനെതിരെ Go Blue ക്യാമ്പയിൻ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ നഗരസഭ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസിന്റെ അധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്സൺ വിജയാ ശിവൻ ഉദ്ഘാടനം ചെയ്തു. വർധിച്ചു വരുന്ന ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുക, ഡോക്ടർ നിർദേശിക്കുന്ന കൃത്യമായ കാലയളവിൽ, കൃത്യമായ അളവിൽ മാത്രം ഉപയോഗിക്കുക, ആന്റിബയോട്ടിക്‌ കളുടെ സ്വയം ചികിത്സാ ഒഴിവാക്കുക എന്നീ നിർദേശങ്ങൾ മുന്നോട്ട് വച്ചു നമ്മുടെ ശരീരത്തിൽ ആന്റി ബയോട്ടിക്‌നെതിരെയുള്ള റെസിസ്റ്റൻസ് ഉണ്ടാകുന്നത് തടയുക എന്നതാണ് ഈ ക്യാമ്പയിന്റെ ഉദ്ദേശം. കൗൺസിലർ ജോൺ അബ്രഹാം ക്യാമ്പയിന്നു ആശംസകൾ നേർന്നു. സാമൂഹ്യ ആരോഗ്യ കേന്ദ്രം നഴ്സിംഗ് ഓഫീസർ മിന്നു ബാബു ആലപിച്ച ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച ഉദ്‌ഘാടനയോഗത്തിൽ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ജയമോഹൻ, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ആന്റണി ലിനേഷ് എന്നിവർ സ്വാഗതവും കൃതജ്ഞതയും അറിയിച്ചു. സാമൂഹ്യ ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഇൻ ചാർജ് ഡോ. സുരഭി, നഴ്സിംഗ് സൂപ്രണ്ട് വിനോദിനി, ഫാർമസിസ്റ്റ് റോഷീന ജോസഫ്, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ജയമോഹൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ആന്റണി ലിനേഷ്, സോഫിയ, പബ്ലിക് ഹെൽത്ത്‌ നഴ്സുമാരായ സുജാത, രഹുമത്ത് ബീവി, നഴ്സിംഗ് ഓഫീസർമാരായ ഷീല പി ഡി, അശ്വതി ലക്ഷ്മി, MLSP മാരായ രാഖി ആർ, സൗമ്യ, നഴ്സിംഗ് അസിസ്റ്റന്റ് സജു കുമാർ, അന്നമ്മ എന്നിവർ ഈ ക്യാമ്പയിന്നു നേതൃത്വം നൽകി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | March 7, 2024, 10:49 p.m. | Koothattukulam