.

കൂത്താട്ടുകുളം : നഗരസഭ - ബയോബിൻ വിതരണവും, ഉപയോഗ- അവബോധ പരിപാടിയും സംഘടിപ്പിച്ചു.

കൂത്താട്ടുകുളം : ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽത്തന്നെ സംസ്ക്കരിക്കുന്നതിന് നഗരസഭയുടെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ ബയോ ബിന്നുകളുടെ രണ്ടാംഘട്ട വിതരണവും ബിന്നുകൾ ഉപയോഗിക്കുന്നതു സംബന്ധിച്ച അവബോധ പരിപാടിയും നഗരസഭാ ചെയർപേഴ്സൺ വിജയാ ശിവൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ ടൗൺ ഹാളിൽ നടന്ന യോഗത്തിൽ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷിബി ബേബി, കൗൺസിലർമാരായ സന്ധ്യ പി ആർ, ബേബി ജോൺ കീരാന്തടം, റോബിൻ ജോൺ വൻ നിലം, ക്ലീൻ സിറ്റി മാനേജർ എം ആർ സാനു തുടങ്ങിയവർ പങ്കെടുത്തു. ബിന്നുകളുടെ ഉപയോഗ രീതി സംബന്ധിച്ച് കേരളാ ആഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ അസിസ്റ്റൻ്റ് മാനേജർ എം എ പുഷ്പരാജ്, സുധീരൻ എന്നിവർ ക്ലാസ് നയിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Feb. 6, 2024, 7:04 p.m. | Koothattukulam