.

കൂത്താട്ടുകുളം : ആയുഷ്‌ഹോമിയോപ്പതി വകുപ്പിന്റെ സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള "She" ഹെൽത്ത് ക്യാമ്പയിന്റെ നഗരസഭാ തല ഉദ്ഘാടനം നടന്നു.

കൂത്താട്ടുകുളം : നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷിബി ബേബിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ ഉദ്ഘാടനം നിർവ്വഹിച്ചു. വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരും, മെമ്പർമാരും ആശംസകൾ അർപ്പിച്ചു. ആയുഷ്‌ഹോമിയോ ഡിസ്പൻസറി മെഡിക്കൽ ഓഫീസർ ഡോ. ബിനി മർക്കോസ് നന്ദി പറഞ്ഞു. ഏകാരോഗ്യ സങ്കൽപ്പത്തെ അടിസ്ഥാനമാക്കി ആയുഷ് ഹോമിയോ ഡിസ്പൻസറി മെഡിക്കൽ ഓഫീസർ ഡോ. ബിനി മർക്കോസ് ബോധവൽക്കരണ ക്ലാസ് നടത്തി. മെഡിക്കൽ ക്യാമ്പിൽ ജി.എച്ച്.ഡി. പാമ്പാക്കുട മെഡിക്കൽ ഓഫീസർ ഡോ.നൈസി ഇ എം, എ പി എച്ച് സി പാമ്പാക്കുട മെഡിക്കൽ ഓഫീസർ ഡോ.ഷീല റ്റി എൽ, എ പി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ. ബിനി മർക്കോസ്, പാലക്കുഴ ജി എച്ച് ഡി മെഡിക്കൽ ഓഫീസർ ദീപ്തി കെ എച്ച്, ജി എച്ച് ഡി ഇലഞ്ഞി ഫാർമസിസ്റ്റ് ദിവ്യ , ജി.എച്ച്.ഡി. തിരുമാറാടി അറ്റൻഡർ സുബൈദ , ജി എച്ച് ഡി പാലക്കുഴ ഫാർമസിസ്റ്റ് ഷൈനി , ജി എച്ച് ഡി രാമമംഗലം O A അനിരുദ്ധൻ പി വി , കൂത്താട്ടുകുളം എ പി എച്ച് സി അറ്റെന്റർ സുമ ഹെൽപ്പെർ ലീന എന്നിവർ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Oct. 20, 2023, 9:52 p.m. | Koothattukulam